Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G Sudhakar

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: കു​ളി​മു​റി​യി​ൽ വ​ഴു​തി വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​നെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ന്ദ​ർ​ശി​ച്ചു.

അ​ൽ​പ​നേ​രം ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മ​ട​ങ്ങി​യ​ത്. പ​രു​മ​ല ആ​ശു​പ​ത്രി​യി​ലാ​ണ് ജി. ​സു​ധാ​ക​ര​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​ളി​മു​റി​യി​ൽ വ​ഴു​തി വീ​ണ് ജി.​സു​ധാ​ക​ര​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​ൽ മ​ൾ​ട്ടി​പ്പി​ൾ ഫ്രാ​ക്ച​ർ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​മാ​യി​രു​ന്നു. തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ തു​ട​ർ​ന്നു​ള്ള ര​ണ്ട് മാ​സം പൂ​ർ​ണ വി​ശ്ര​മം ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up